2011, ജനുവരി 24, തിങ്കളാഴ്‌ച

ചോദ്യം... ഉത്തരം... 1

1    സോഡാ  കാരത്തിന്റെ രാസ നാമമെന്ത് ?
2    ഓക്സിജന്‍ വാതകം ആദ്യമായി വേര്‍തിരിച്ചതാര് ?
3    വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടു
ത്തുകയും  ചെയ്യുന്ന വിദ്യയുടെ പേരെന്ത് ?   
4    പൊട്ടാസ്യം സൈനെഡിനേക്കാള്‍ 20 മടങ്ങ് ശക്തമായ വിഷ വാതകമേത് ?
5    ഡോ.സി.വി.രാമന്‍ പ്രശസ്തമായ രാമന്‍ ഇഫക്റ്റ് കണ്ടുപിടിക്കുമ്പോള്‍ കൂടെ 
     പ്രവര്‍ത്തിച്ചിരുന്ന   ശാസ്ത്രജ്ഞന്‍ ആരായിരുന്നു ?
6    'അഗ്നിയുടെ  ചിറകുകള്‍' (WINGS OF FIRE) ഏത് ഇന്ത്യന്‍ 
     ശാസ്ത്രജ്ഞാന്റെതാണ് ?
7    ലേസര്‍ (LASER) എന്ന വാക്കിലെ ഓരോ അക്ഷരവും കുറിക്കുന്നതെന്താണ് ?
8    ശബ്ദ തരംഗങ്ങള്‍ക്ക് ഏത് മാധ്യമങ്ങളില്‍ കുടി സഞ്ചരിക്കുമ്പോഴാണ് 
     ഏറ്റവും കൂടതല്‍ വേഗത  ലഭിക്കുന്നത് ?
9    ഡീസല്‍  എഞ്ചിന്‍  കണ്ടു പിടിച്ചതാര് ?
10   വായുവില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്റെ ശതമാനമെത്ര ?
11    കേരളത്തിന്റെ തിരപ്രദേശത്തെ മണലില്‍ ധാരാളമായി കണ്ടു വരുന്ന 
     ന്യുക്ളിയര്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന മുലകം ഏത് ?
12   ചാള്‍സ് ഡാര്‍വിന്റെ  പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് കുറ്റകാരണമാണെന്ന 
     നിയമം 1925 മുതല്‍   1967  വരെ നില നിന്ന അമേരിക്കന്‍ സംസ്ഥാനം ? 
13   കൃത്രിമ ജീന്‍ നിര്‍മ്മിച്ചതിന് 1978 ല്‍ നോബല്‍ സമ്മാനം 
     നേടിയ ഇന്ത്യക്കാരനെങ്കിലും 
     അമേരിക്കന്‍ പൌരനായ ശാസ്ത്രജ്ജന്‍ ?
14   മനുഷ്യ ശരീരത്തില്‍ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?
15   ഒരു മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട് ?
__________________________________________________________________________________________________________________________
1   സോഡിയം കാര്‍ബണെറ്റ്
2   ജോസഫ് പ്രീസ്റ്റ്ലി (1774)
3   ലാപ്പിഡറി (Lapidary)
4   സാരിന്‍ (sarin)
5   ഡോ.കെ.എസ്.കൃഷ്ണന്‍
6   ഡോ.എ.പി.ജെ.അബ്ദുള്‍ കലാം 
7   Light Amplification by the Stimulated Emission of Radiation
8   സ്റ്റില്‍
9   റുഡോല്‍ഫ്  ഡീസല്‍
10  21 ശതമാനം
11  തോറിയം
12  ടെന്നസി
13  ഹര്‍ ഗോവിന്ദ് ഖുരാന
14  65%
15  24
 

4 അഭിപ്രായങ്ങൾ:

  1. പുതിയതായി ആരംഭിച്ചതാനെന്നു തോന്നുന്നു.
    വിജ്ഞാനം നല്‍കുന്ന പല ബ്ലോഗുകളും ബൂലോകത്ത് കണ്ടെത്താം.
    അവിടേക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ വളരെ സിമ്പിളായി പറയുകയും ലളിതമായ ബ്ലോഗ്‌ ഡിസൈനുമായി ടീച്ചറിന്റെ വരവ് നന്നായി.
    ഫോളോവേഴ്സ് കൂടി ചേര്‍ക്കുമ്പോഴേ പുതിയ പോസ്റ്റിനു ഇവിടെ എത്തിപ്പെടാന്‍ കഴിയു. അത് കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും.
    എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  2. puthuma ullathum vinjanapradavum aaya e blog thudangiyathinu nanni.kooduthal karyangal post cheyyuka.njan follow cheyyunnu.

    മറുപടിഇല്ലാതാക്കൂ
  3. പുതിയതായി ആരംഭിച്ചതാനെന്നു തോന്നുന്നു.
    വിജ്ഞാനം നല്‍കുന്ന പല ബ്ലോഗുകളും
    എല്ലാവിധ ആശംസകളും
    sudhi puthenvelikara
    bahrain

    മറുപടിഇല്ലാതാക്കൂ
  4. നല്ല സംരംഭം!

    എല്ലാ ആശംസകളും :)

    മറുപടിഇല്ലാതാക്കൂ