2011, മാർച്ച് 16, ബുധനാഴ്‌ച

ചോദ്യം.....ഉത്തരം......5

                                   

1     നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരിക്യൂറി                                    
         തന്റെ മാതൃരാജ്യത്തിന്റെ പേര്‌ നല്‍കിയിരിക്കുന്നത്
        ഏത് മൂലകത്തിനാണ്‌ ?    
2       ലവണം ഉല്പാദിപ്പിക്കുന്ന മൂലകങ്ങള്‍ക്ക് 
         നല്‍കിയിരിക്കുന്ന പേര്‌ ?                                                                                   
3       ആദ്യത്തെ ഇലക്ട്റോണിക് കണക്ക്കൂട്ടല്‍ യന്ത്രം
         നിര്‍മ്മിച്ചയാള്‍ ?         
4       സൂര്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഗ്രഹം ഏത് ?                                    
5      ഹൈഡ്രജനെ കൂടതെ സൂര്യനിലുള്ള ഒരു പ്രധാന ഘടകം ?                               
6       ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ബ്രഹ്മപുത്ര
         നദിയിലാണ്‌.ഈ ദ്വീപിന്റെ പേരെന്ത് ?                                                  
7       തമിഴ്നാട്ടിലെ മധുര നഗരം ഏത് നദിയുടെ കരയിലാണ്‌ ?                                
8       കരിബീയന്‍  കടലിലുള്ള 1200-ഓളം                                              
         വരുന്ന ദ്വീപുകള്‍ക്ക് പൊതുവായി പറയുന്നപേര്‌?  
9       സമരാത്രദിനങ്ങള്‍ ഏവ?                                                                                        
10     കടല്‍ വെള്ളത്തിലുള്ള ഏറ്റവും 
         സാധാരണമായ ലവണം?                                                       
11     താപനില 8 സെല്‍ഷ്യസില്‍ നിന്ന് ഉയരാതെ
         സ്ഥിരമായി തണുത്തുറഞ്ഞു കിടക്കുന്ന ഭൂഭാഗം ?                 
12     ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത് ?                           
13     കേന്ദ്രഗവര്‍മെന്റിന്‌ ഏറ്റവും കൂടുതല്‍ വരുമാനം
         ലഭിക്കുന്നത് ഏത് നികുതിയില്‍ നിന്ന് ?                                 
14     കേന്ദ്ര മന്ത്രിസഭയിലെ ആദ്യ വനിതാമന്ത്രി ?                        
15    സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ ?                              
_________________________________________________________
________________________________________________________

1       പൊളോണിയം
2       ഹാലജനുകള്‍   
3       ജോണ്‍ അറ്റനസോഫ് (johnvatanasoff)  
4       ബുധന്‍
5       ഹീലിയം 
6       മജുലി (majuli)
7        വൈഗ 
8       വെസ്റ്റ് ഇന്‍ഡീസ്
9       മാര്‍ച്ച്21    
10     സോഡിയംക്ലോറൈഡ്(ഉപ്പ്)
11     പെര്‍മ ഫ്രോസ്റ്റ്( perma frost)     
12     മീന്‍ കാംഫ്   
13    എക്സൈസ് ഡ്യൂട്ടി
14    രാജകുമാരി അമൃത്കൗര്‍
15    കട്ടക്ക്(ബംഗാള്‍)    
  
 


2011, മാർച്ച് 2, ബുധനാഴ്‌ച

ചോദ്യം.....ഉത്തരം......4

1     ആസിഡില്‍ ലിറ്റ്മസ് പേപ്പറിന്റെ നിറം എന്താകും ?           
2     യുറെനിയത്തിന്റെ ഏത് അയിരില്‍ നിന്നാണ്‌ മേരിക്യുറി  
       പൊളോണിയവും റേഡിയവും വേര്‍തിരിച്ചെടുക്കുന്നത് ?         
3     ബെന്‍സീന്‍ വാതകത്തിന്റെ തന്മാത്രാഘടകം കണ്ടു പിടിച്ച  
       ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ?                                        
4    ഓക്സിജന്‌ ആ പേരു നല്‍കിയ ശാസ്ത്രജ്ഞന്‍ ആര്‌ ?       
5    വായുവില്‍ ഏറ്റവും കുടുതല്‍ അടങ്ങിയിട്ടുള്ള വാതകം ?        
6    'സിന്തറ്റിക് ഇവല്യുഷന്‍ 'എന്ന ജനതിക സിദ്ധാന്തം       
       അവതരിപ്പിച്ചതാര്‌?                                              
7     മനുഷ്യരക്തത്തില്‍ ഓക്സിജന്‍ വഹിച്ചു കൊണ്ടു പൊകുന്ന
       ഘടകമെതാണ്‌ ?                                                
8     രക്തത്തില്‍  ഹിമോഗ്ലോബിന്‍ കുറയുമ്പോള്‍ ഏത്
       മൂലകത്തിനാണ്‌ കുറവുണ്ടാകുന്നത് ?                          
9    ആദ്യമായി മനുഷ്യ ഹൃദയം മാറ്റി വയ്ക്കുന്ന
ശാസ്ത്രക്രിയ
       നയിച്ച ദക്ഷിണാഫ്രിക്കന്‍ ഭിഷഗ്വരന്‍ ?                        
10   C.P.Mല്‍ നിന്ന് 1984 ല്‍ ജനുവരി ഒന്നിന്ന് പുറത്താക്കപെട്ട
       K.R.ഗൗരിയമ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 18 ന്‌ രൂപ
       മെടുത്ത രാഷ്ട്രിയ പാര്‍ട്ടി ?                                      
11   ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രസംജ്ഞകള്‍ സംഭാവന
       ചെയ്ത 'ഗണിതശാസ്ത്രത്തിന്റെ             
        ആദം'എന്നറിയപെടുന്ന വ്യക്തി?                                                           
12   ഭുമധ്യരേഖയുടെ വ്യാസമെത്ര ?                                   
13   സാങ്പോ എന്ന് ടിബറ്റന്‍ പേരുള്ള ഇന്ത്യന്‍ നദി ?             
14   നെല്‍സണ്‍ മണ്ഡേല ജീവപര്യന്തം തടവിനു 
       വിധിക്കപെട്ട വര്‍ഷം ?                                            
15    സി.ഡി.റോം കണ്ടുപിടിച്ച വര്‍ഷം ?                             
____________________________________________________________
____________________________________________________________
1   ചുവപ്പ്
2   പിച്ച് ബ്ലെന്റ്(pitch blend)
3    കെക്യുലെ
4    ലാവോസിയര്‍
5    നൈട്രജന്‍
6   തിയഡോഷ്യസ് ഡോബ്ഷാന്‍സ്കി
7   ഹിമോഗ്ലോബിന്‍ 
8   ഇരുമ്പ്
9   ക്രിസ്റ്റന്‍ ബര്‍ണാഡ്
10  ജനാധിപത്യ സംരക്ഷണ സമതി(J.S.S)
11  ജെ.ജെ.സില്‍വെസ്റ്റര്‍
12  12,756  കി.മി.
13  ബ്രഹ്മപുത്ര 
14  1964
15  1983